12:30pm 01 November 2026
NEWS
ഇടപ്പാളയം ഖത്തർ ചാപ്റ്റർ കുടുംബസംഗമം സംഘടിപ്പിച്ചു
01/11/2026  09:34 AM IST
nila
ഇടപ്പാളയം ഖത്തർ ചാപ്റ്റർ കുടുംബസംഗമം സംഘടിപ്പിച്ചു

 

ദോഹ: ഇടപ്പാളയം ഖത്തർ ചാപ്റ്ററിന്റെ ആർട്സ് ആൻഡ് കൾച്ചറൽ വിംഗിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ഒക്ടോബർ 29ന് വൈകിട്ട് ഏഴിന് അൽ റയ്യാൻ പാർക്കിൽ നടന്ന സംഗമത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും മറ്റ് മെമ്പർമാരും കുടുംബാംഗങ്ങളും പങ്കെടുത്തു.

ആർട്സ് ആൻഡ് കൾച്ചറൽ വിംഗ് ഹെഡ് ഉസ്മാൻ സ്വാഗതം ആശംസിച്ചു. ചാപ്റ്റർ പ്രസിഡന്റ് എ. വി. സക്കീർ, ജനറൽ സെക്രട്ടറി നിഖിൽ നാസർ, ഗ്ലോബൽ കമ്മിറ്റി പ്രസിഡന്റ് നൂറുൽ ഹഖ് എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്തു.

ചാപ്റ്റർ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ ചടങ്ങിൽ പ്രകാശനം ചെയ്തു. സ്പോർട്സ് വിംഗ് ഹെഡ് ഷമീർ കാളാച്ചാൽ, Diorra ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജിംഗ് ഡയറക്ടർ ശ്രീ. പ്രദീപിനും പത്നി ശ്രീമതി സൗമ്യയ്ക്കും പോസ്റ്റർ കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.

മെമ്പർഷിപ്പ് ക്യാമ്പെയ്ൻ ടീം അംഗങ്ങളായ സുബാഷും ഇബ്രാഹിം മണിയും ചേർന്ന് പുതിയ അംഗത്തിന് മെമ്പർഷിപ്പ് കാർഡ് കൈമാറി കാർഡ് വിതരണത്തിന് തുടക്കം കുറിച്ചു.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീഷ്മയുടെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഗെയിമുകൾ, ഗാനാലാപനങ്ങൾ, പാട്ടുമത്സരം എന്നിവ സംഘടിപ്പിച്ചു. അംഗങ്ങൾ വീടുകളിൽ തയ്യാറാക്കി കൊണ്ടുവന്ന വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങൾ പങ്കിട്ടതും സൗഹൃദ സംഭാഷണങ്ങളും സംഗമത്തിന് മാറ്റുകൂട്ടി.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം നജുവ അബൂബക്കർ നന്ദി രേഖപ്പെടുത്തി. അംഗങ്ങളുടെയും കുടുംബങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ കുടുംബസംഗമം സമാപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img